Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edmund Thomas Clint

ഓ​ര്‍​മ​യി​ല്‍ ഇ​ന്നും ക്ലി​ന്‍റ് എ​ന്ന വ​ര്‍​ണ വി​സ്മ​യം

"എ​ന്‍റെ മ​ക​ന്‍റെ അ​മ്പ​താം പി​റ​ന്നാ​ളാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ 19ന്. ​അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ഴും അ​വ​ന്‍ എ​നി​ക്കൊ​പ്പം ഏ​ഴു വ​യ​സു​വ​രെ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു. ആ ​ഏ​ഴു വ​യ​സു​കാ​ര​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ മാ​ത്ര​മാ​ണ് എ​ന്നും എന്‍റെ മ​ന​സി​ലു​ള്ള​ത്.

ഒ​രു ഏ​ഴു വ​യ​സു​കാ​ര​ന്‍ എ​ന്‍റെ കൂ​ടെ ന​ട​ക്കു​ന്ന​തും വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​തും ഞാ​ന്‍ അ​വ​ന് ക​ഥ​ക​ളും പാ​ട്ടു​മൊ​ക്കെ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തും എ​ല്ലാം ഇ​ന്നും മ​ന​സി​ല്‍ കൊ​ണ്ടു ന​ട​ക്കു​ന്നൊ​രു അ​മ്മ. അ​വ​നെ 50കാ​ര​നാ​യി കാ​ണാ​ന്‍ എ​ന്‍റെ മ​ന​സ് ഇ​പ്പോ​ഴും പാ​ക​പ്പെ​ട്ടി​ട്ടി​ല്ല.

എ​ങ്കി​ലും 50 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ചെ​റു​പ്പ​ക്കാ​രെ കാ​ണു​മ്പോ​ള്‍ അ​റി​യാ​തെ ഞാ​ന്‍ അ​വ​രി​ല്‍ എ​ന്‍റെ ക്ലി​ന്‍റിനെ കാ​ണാ​റു​ണ്ട്. എ​ന്‍റെ മ​ക​ന്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ങ്ങ​നെ എ​ന്‍റെ കൂ​ടെ ന​ട​ക്കു​മാ​യി​രു​ന്നി​ല്ലേ​ന്ന്...' സ്വീ​ക​ര​ണ​മു​റി​യി​ല്‍ വ​ച്ചി​രി​ക്കു​ന്ന എ​ഡ്മ​ണ്ട് തോ​മ​സ് ക്ലി​ന്‍റ് എ​ന്ന മ​ക​ന്‍റെ പ്ര​തി​മ​യി​ല്‍ ത​ലോ​ടി​ക്കൊ​ണ്ട് ഇ​തു​പ​റ​യു​മ്പോ​ള്‍ ചി​ന്ന​മ്മ ജോ​സ​ഫ് എ​ന്ന അ​മ്മ​യു​ടെ ക​ണ്ണു​ക​ളി​ല്‍ ന​ന​വ് പ​ട​ര്‍​ന്നു.

ഏ​ഴു വ​ര്‍​ഷം മാ​ത്രം നീ​ണ്ട ജീ​വി​ത​ത്തി​ല്‍ കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു ലോ​ക​ത്തെ അ​ദ്ഭു​ത​പ്പെ​ടു​ത്തി ക​ട​ന്നു​പോ​യ ക്ലി​ന്‍റ് എ​ന്ന ബാ​ല​പ്ര​തി​ഭ​യു​ടെ അ​മ്മ​യാ​യ ചി​ന്ന​മ്മ ഇ​ന്നും മ​ക​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ ജീ​വി​ക്കു​ക​യാ​ണ്.

ആ​റു വ​ര്‍​ഷം മു​മ്പ് ഭ​ര്‍​ത്താ​വ് സി​ഫ്ട് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന എം.​ടി. ജോ​സ​ഫും ജീ​വി​ത​ത്തി​ല്‍ നി​ന്ന് പ​റ​ന്ന് അ​ക​ന്ന​തോ​ടെ ഈ ​അ​മ്മ ഇ​ന്ന് തി​ക​ച്ചും ഒ​റ്റ​യ്ക്കാ​ണ്. ക​ലൂ​ര്‍ ജ​ഡ്ജ​സ് അ​വ​ന്യൂ റോ​ഡി​ലെ ക്ലിന്‍റ് ് എ​ന്ന വീ​ട്ടി​ല്‍ ത​ന്‍റെ മ​ക​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​രം നി​ധി​പോ​ലെ ഇ​ന്നും ചി​ന്ന​മ്മ സൂ​ക്ഷി​ക്കു​ന്നു. ആ ​അ​മ്മ മ​ന​സ് വാ​യി​ക്കാം...

ക്ലി​ന്‍റ് എ​ന്ന അ​ദ്ഭു​ത പ്ര​തി​ഭ

1976 മേ​യ് 19ന് ​എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് റോ​ഡ് മു​ല്ല​പ്പ​റ​മ്പി​ല്‍ എം.​ടി ജോ​സ​ഫി​ന്‍റെ​യും ചി​ന്ന​മ്മ​യു​ടേ​യും മ​ക​നാ​യി​ട്ടാ​യി​രു​ന്നു ക്ലി​ന്‍റി​ന്‍റെ ജ​ന​നം. ഇ​ന്ന് ആ ​കു​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ മേ​യ് 19 ന് 50ാം ​പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​മാ​യി​രു​ന്നു. ബാ​സ്‌​ക​റ്റ് ബോ​ള്‍ താ​ര​മാ​യി​രു​ന്നു ചി​ന്ന​മ്മ. ഗു​സ്തി​യി​ലൊ​ക്കെ ക​ഴി​വു തെ​ളി​യി​ച്ച​യാ​ളാ​ണ് ജോ​സ​ഫ്.

ത​ങ്ങ​ള്‍​ക്കൊ​രു കു​ഞ്ഞു​ണ്ടാ​യ​പ്പോ​ള്‍ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ എ​ഡ്മ​ണ്ട് ഹി​ല​രി​യു​ടെ​യും ഹോ​ളി​വു​ഡ് താ​രം ക്ലി​ന്‍റ് ഈ​സ്റ്റ്‌​വു​ഡി​ന്‍റെ​യും പേ​രു​ക​ളെ മു​ത്ത​ച്ഛ​ന്‍റെ പേ​രു​മാ​യി കോ​ര്‍​ത്തി​ണ​ക്കി​യ 'എ​ഡ്മ​ണ്ട് തോ​മ​സ് ക്ലി​ന്‍റ്' എ​ന്ന പേ​ര് മ​ക​നി​ട്ടു.

ക​ഥ​ക​ള്‍ കേ​ള്‍​ക്കാ​ന്‍ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ക്ലി​ന്റി​ന് ചി​ന്ന​മ്മ ക​ഥ​ക​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കു​മാ​യി​രു​ന്നു. ആ​റ് മാ​സം പ്രാ​യ​മു​ള്ള കൈ​യി​ല്‍ കി​ട്ടി​യ ക​ല്ലു​ക​ഷ​ണം​കൊ​ണ്ട് അ​വ​ന്‍ ഭി​ത്തി​യി​ല്‍ വൃ​ത്തം വ​ര​ച്ച് മാ​താ​പി​താ​ക്ക​ളെ അ​ദ്ഭുത​പ്പെ​ടു​ത്തി.

പി​ന്നീ​ട​ങ്ങോ​ട്ട് പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളു​മെ​ല്ലാം ആ ​വ​ര​ക​ളി​ല്‍ നി​റ​ഞ്ഞു. അ​മ്മ പ​റ​യു​ന്ന പു​രാ​ണ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ക്ലി​ന്‍റിന്‍റെ ഭാ​വ​ന​യി​ലൂ​ടെ വ​ര​ക​ളാ​യി പു​ന​ര്‍​ജ​നി​ച്ചു. ഗ​ണ​പ​തി​യു​ടെ​യും ഭ​ദ്ര​കാ​ളി​യു​ടെ​യും വി​വി​ധ ഭാ​വ​ങ്ങ​ള്‍ മി​ക​വാ​ര്‍​ന്ന ചി​ത്ര​ങ്ങ​ളാ​യി പി​റ​വി​യെ​ടു​ത്തു.

ഭ​ഗ​വാ​ന്‍റെ വി​ശ്വ​രൂ​പം മു​ത​ല്‍ ശ​ര​ശ​യ്യ​വ​രെ ഉ​ള്‍​പ്പെ​ടെ ആ ​കൈ​വി​ര​ലു​ക​ള്‍​കൊ​ണ്ട് ആ ​കു​രു​ന്ന് മ​നോ​ഹ​ര​മാ​ക്കി. എ​വി​ടെ ചി​ത്ര​ര​ച​ന മ​ത്സ​ര​മു​ണ്ടെ​ങ്കി​ലും ചി​ന്ന​മ്മ​യും ജോ​സ​ഫും മ​ക​നെ അ​വി​ടെ​കൊ​ണ്ടു​പോ​കും. ഒ​ന്നാം സ​മ്മാ​ന​വു​മാ​യി​ട്ടാ​യി​രി​ക്കും ക്ലി​ന്‍റിന്‍റെ മ​ട​ക്കം.

 

 

Latest News

Corehub Up